കൊച്ചി: സംസ്ഥാനത്ത് പെന്ഷന് പദ്ധതി നടപ്പാക്കിയത് ആര് ശങ്കര്‍ ആയിരുന്നുവെന്നും, സിപിഎം അതിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎല്‍എ. മുന്‍കാല ഭരണാധികാരികള്‍ ചെയ്ത നല്ല കാര്യങ്ങളെ തമസ്കരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പരിഷ്കര്‍ത്താവും പിന്നോക്ക വിഭാഗങ്ങളുടെ പുരോഗമനത്തിനും വേണ്ടി പോരാടിയ മുന്‍ മുഖ്യമന്ത്രി ആര് ശങ്കര്‍ അനുസ്മരണ പരിപാടി എറണാകുളം ഡിസിസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി : പ്രൈവറ്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഗ്രൂപ്പിന്റെ (പിഐഡിജി) ഭാഗമായ ഗ്യാരന്റ്കോ ഏഴ് മാസത്തിനുള്ളിൽ അവരുടെ മൂന്നാമത്തെ ഇന്ത്യൻ മൂലധന കമ്പോള ഇടപാട് പൂർത്തിയാക്കി. രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ, മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിന്റെ (എംസിഎസ്എൽ) 1.5 ബില്യൺ രൂപയുടെ ലിസ്റ്റ് ചെയ്ത ഗ്രീൻ ബോണ്ട് ഇഷ്യുവിന് ഭാഗികമായി ഗ്യാരണ്ടി നൽകിയാണ് ഇടപാട് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ഗ്രാമീണ മേഖലയിലും, ചെറു പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകുന്നതിനായാണ് മുത്തൂറ്റ് ക്യാപിറ്റൽ ഈ ബോണ്ടിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുക.
ഗ്യാരന്റ്കോയുടെ ഗ്യാരണ്ടിയോടെ, മുത്തൂറ്റ് ക്യാപിറ്റലിന്റെ ആദ്യ ഗ്രീൻ ബോണ്ടിന് ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിൽ നിന്ന് എഎ+ റേറ്റിംഗ് ലഭിച്ചു. ......
കൊച്ചി: ഗോവൻ വിമോചന സമരം ഗഹനമായ പഠനത്തിന് വിധേയമാക്കണമെന്നും അതിന് നേതൃത്വം നൽകിയ വീര ദേശാഭിമാനികളിൽ നിന്നും ആവേശം ഉൾക്കൊള്ളണമെന്നും കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന പതിനെട്ട് ജൂൺ - ഒരു ക്രാന്തി യാത്ര എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു. ഐതിഹാസികമായ സമരമാണ് ഗോവയുടെ വിമോചനത്തിന് വേണ്ടി പോർച്ചുഗീസുകാർക്ക് എതിരെ റാം മനോഹർ ലോഹ്യയുടെയും, ജഗന്നാഥ റാവു ജോഷിയുടെയും നേതൃത്വത്തിൽ നടന്നത്. പോർച്ചുഗീസുകാർ ഗോവൻ ജനതയോട് കാട്ടിയ ക്രൂരതകൾ ഒരു കാരണവശാലും മറക്കരുതെന്നും, മറക്കാൻ ആവില്ലെന്നും ഗവർണ്ണർ അഭിപ്രായപ്പെട്ടു. ......
കൊച്ചി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി 'ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ' ആരംഭിച്ചു. നവംബർ 7 മുതൽ 23 വരെ കൊച്ചി എംജി റോഡുള്ള ജോയ്ആലുക്കാസ് ഷോറൂമിലാണ് പ്രത്യേക പ്രദർശനം നടക്കുക. ......
തിരുവനന്തപുരം : തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. ......

ആരക്കുന്നം : ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം വട്ടപ്പാറയിൽ 'ഹോപ്പ്' (HOPE) എന്ന പേരിൽ ലഹരി വിമോചന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ആത്മീയ നേതൃത്വത്തിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. ശ്രേഷ്ഠ ബാവ പ്രസിഡന്റ് ആയുള്ള ഈ സ്ഥാപനം ലഹരി വിമോചന ചികിത്സകൾക്ക് പുറമെ മദ്യപാനത്തിൽ നിന്നും വിമോചനം പ്രാപിച്ചവരുടെ കൂട്ടായ്മ (AA), വിദഗ്ദ്ധ കൗൺസിലിംഗ്, സെമിനാറുകൾ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹ്രസ്വകാല കോഴ്സുകൾ തുടങ്ങിയ വിവിധ പദ്ധതികൾ ലക്ഷ്യമിടുന്നു.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ ജന്മദിനമായ നവംബർ 10-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 3.30-ന് സ്ഥാപനം കൂദാശ ചെയ്ത് സഭയ്ക്കും സമൂഹത്തിനുമായി നൽകും. ശ്രേഷ്ഠ ബാവായോടൊപ്പം സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരും വൈദികരും സഭാ ഭാരവാഹികളും, വർക്കിംഗ് - മാനേജിംഗ് കമ്മറ്റിയംഗങ്ങളും, രാഷ്ട്രീയ പ്രമുഖരും, വിശ്വാസികളും കൂദാശയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും. പ്രമുഖ പ്രഭാഷകനും, എഴുത്തുകാരനും, സംസ്കാരിക നായകനുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രധാന സന്ദേശം നൽകും. ......
ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടിന്റെ വില പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനായി ലീപിന്റെ (ലോക്കല്‍ ബോഡി ഇലക്ഷൻ അവയര്‍നസ് പ്രോഗ്രാം) നേതൃത്വത്തിൽ ഹ്രസ്വചിത്രം പുറത്തിറക്കി. ......
കൊച്ചി: മലയാളികള്‍ക്ക് മാതൃഭാഷയായ മലയാളത്തോട് ഒരമിതമായ ഭാഷാ സ്നേഹമല്ല ഉള്ളതെന്നും മറ്റ് ഭാഷകളേയും സ്വീകരിക്കാനുള്ള മനസ്സ് നമ്മുക്കുണ്ടെന്നും എഴുത്തുകാരി ശ്രീമതി. പ്രിയ എ. ......
ചേരാനല്ലൂർ : ചേരാനല്ലൂരിൽ MDMA യുമായി യുവാവ് പിടിയിൽ. ചേരാനല്ലൂർ വിഷ്ണുപുരം വായനശാല റോഡിന് സമീപത്ത് നിന്നും 4.31 gm MDMA , DANSAF പിടികൂടി.......
കൃത്യമായ ചികിത്സ ഉറപ്പാക്കാൻ സർക്കാർ മെഡിക്കൽ കോളേജിൽ പണം നൽകണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്ക് പ്രവേശിച്ച കൊല്ലം പത്മ മന പൂജ ഭവനിൽ കെ. വേണു മരണപ്പെടുന്നതിന് മുമ്പ് അയച്ച ഫോൺ സന്ദേശം തെളിവാക്കി ഇതുമായി വിശദ പോലീസ് അന്വേഷണം വേണമെന്ന ആവിശ്യത്തിന് മേൽ നടപടി എടുക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. ......